വല്ലാർപാടം ടെർമിനലിനായി കുടിയൊഴിക്കപ്പെട്ടത് 316 കുടുംബങ്ങള്‍; സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് പരാതി

മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആ ഉറപ്പുകളെല്ലാം പാഴ് വാക്കായെന്ന് പരാതി

Update: 2022-01-07 01:38 GMT
Advertising

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനായി 316 കുടുംബങ്ങൾക്കാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടി വന്നത്. മറൈൻ ഡ്രൈവിൽ ഇവർ നടത്തിയ കുടിൽകെട്ടിയുള്ള സമരത്തിന് ഒടുവിൽ സർക്കാർ മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ ആ ഉറപ്പുകളെല്ലാം പാഴ് വാക്കായെന്ന് മാത്രം.

വല്ലാര്‍പാടത്തെക്കുള്ള റോഡിന്‍റെ വികസനത്തിനായി ദേവമ്മയിൽ നിന്നും സർക്കാർ ഏറ്റെടുത്തത് ആകെയുള്ളത്തിൽ നിന്നും 7 സെന്റ് ഭൂമി. ബാക്കിയുള്ള 3 സെന്റിൽ ഒരു താത്കാലിക ഷെഡ് നിർമിച്ചു. ഇടുങ്ങിയ രണ്ട് മുറികളിലായി മകന്റെ കുടുംബം ഉൾപ്പെടെ 5 പേരാണ് താമസിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീട് വെയ്ക്കാൻ തീരദേശ പരിപാലന ചട്ടങ്ങളിൽ ഇളവ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതും പാഴായെന്ന് സമരസമിതി കണ്‍വീനര്‍ പറയുന്നു. സർക്കാർ പകരം നൽകിയ ഭൂമിയിൽ വീട് വെയ്ക്കാൻ ചെന്ന കബീറിന്റെ അനുഭവം ഇങ്ങനെ- "എനിക്ക് പുതിയ സ്ഥലത്ത് പ്ലോട്ട് നമ്പര്‍ നാല് ആണ് തന്നത്. ചെന്നുനോക്കിയപ്പോള്‍ സ്ഥലമില്ല. എന്‍റെ സ്ഥലമെവിടെ എന്നുചോദിച്ചപ്പോള്‍ കുറ്റിയടിച്ച ശേഷം പ്രദര്‍ശിപ്പിക്കും, അപ്പോ സ്ഥലം കാണാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ അതു ചെയ്തിട്ടില്ല".  

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News