സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ടിപിആർ 30 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതുചടങ്ങുകൾക്ക് വിലക്ക്
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും സിപിഎം ജില്ലാ സമ്മേളനം നാളെയും തുടരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
കോവിഡ് വ്യാപനത്തിനോടൊപ്പം സംസ്ഥാനത്ത് ഒമിക്രോണും പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ടിപിആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി. ടിപിആർ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളിൽ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. മതചടങ്ങുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി 16 മുതൽ 31 വരെയുള്ള കോൺഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി അറിയിച്ചു. മറ്റു പരിപാടികൾ കോവിഡ് വ്യവസ്ഥകൾ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിർദേശിച്ചു. ജനുവരി 17ന് അഞ്ച് സർവകലാശാലകളിലേക്കു നടത്താനിരുന്ന യു.ഡി.എഫ് മാർച്ചും മാറ്റിവെച്ചിട്ടുണ്ട്. ഇപ്പോൾ മാറ്റിവച്ചിരിക്കുന്ന പരിപാടികളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും സിപിഎം ജില്ലാ സമ്മേളനം നാളെയും തുടരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.