വൃത്തിയാക്കാൻ നിർദേശിച്ച സ്ഥലത്ത് കൂടുതൽ മാലിന്യം തട്ടി തിരുവനന്തപുരം നഗരസഭാ ജീവനക്കാർ

ബീമാപള്ളി പ്രദേശത്തെ ആകാശവാണി നിലയത്തിനുള്ളിലാണ് മാലിന്യം വാഹനത്തിൽ കൊണ്ടുപോയി തട്ടിയത്

Update: 2024-08-09 01:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വൃത്തിയാക്കാൻ നിർദേശിച്ച സ്ഥലത്ത് കൂടുതൽ  മാലിന്യം തട്ടി തിരുവനന്തപുരം നഗരസഭാ ജീവനക്കാർ. ബീമാപള്ളി പ്രദേശത്തെ ആകാശവാണി നിലയത്തിനുള്ളിലാണ് മാലിന്യം വാഹനത്തിൽ കൊണ്ടുപോയി തട്ടിയത്.

ആകാശവാണി കോമ്പൗണ്ടിനുള്ളിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കണമെന്ന് മേയർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കോമ്പൗണ്ടിനുള്ളിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ നടപടി എടുത്തിരുന്നു. എന്നാൽ വർഷങ്ങളായി പ്രവർത്തനം നിലച്ച ആകാശവാണി നിലയത്തിനുള്ളിൽ കോർപറേഷൻ ജീവനക്കാർ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ജൈവവളമാണ് കോമ്പൗണ്ടിനുള്ളിൽ സംസ്കരിച്ചതെന്നാണ് അതികൃതരുടെ വിശദീകരണം എന്നാൽ പ്ലാസ്റ്റിക് മാലിന്യം അടക്കം ലോറിയിൽ കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News