ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; കൊച്ചി മെട്രോ സർവീസ് തുടങ്ങും

ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍

Update: 2021-07-01 02:48 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍. എ കാറ്റഗറിയിലാണ് കൂടുതല്‍ ഇളവുകളുള്ളത്. 9.71 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളിലാണ്. 

ടിപിആര്‍ 18ന് മുകളിലാണെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍. ഇത്തരത്തിലുള്ള 80 പ്രദേശങ്ങളുണ്ട്. നേരത്തെ ടിപിആര്‍ 24ന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൌണ്‍. ടിപിആര്‍ 12-18ന് ഇടയില്‍ സമ്പൂര്‍ണ ലോക്ക്ഡൌണ്‍. ഇത്തരത്തില്‍ 316 പ്രദേശങ്ങള്‍. ടിപിആര്‍ 6-12ന് ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ലോക്ക്ഡൌണാണ്. 473 പ്രദേശങ്ങളാണുള്ളത്. ടിപിആര്‍ 6ന് താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് കൂടുതല്‍ ഇളവുകളുള്ളത്. ഈ പ്രദേശങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് വീട്ടിൽ കൊണ്ടുപോവാൻ അനുമതിയുണ്ട്. ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ ഓട്ടോറിക്ഷകള്‍ ഓടാൻ അനുവദിക്കും. ടിപിആർ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും ഇന്ന് നിലവിൽ വരും.

കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് മെട്രോ സര്‍വീസ് നടത്തുക. 53 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 15 മിനുറ്റ് ഇടവേളകളിലും മെട്രോ സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ഇടവേളകളില്‍ കുറവ് വരുത്തും. കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടായിരിക്കും സര്‍വീസുകള്‍.

തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ ലോക്ക്ഡൌണ്‍ ഉണ്ടാകും. തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ക്ഡൌണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ക്ഡൌണ്‍.

കേരളത്തിന് മുന്നറിയിപ്പ്

കോവിഡ് വ്യാപനത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിർദേശം നൽകി. ഡെൽറ്റ പ്ലസ് വകഭേദത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് രേഖപ്പടുത്താത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ടിപിആർ പത്ത് ശതമാനത്തിന് മുകളിലുള്ള 8 ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകണം. ജില്ലാ തലത്തിലും വാർഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News