ടി.പി.ആർ ഉയരുന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിയന്ത്രണം

12.46 ശതമാനമാണ് ഗുരുവായൂര്‍ നഗരസഭയില്‍ ടി.പി.ആര്‍.

Update: 2021-07-08 03:04 GMT
Advertising

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നാളെ മുതല്‍ പ്രദേശവാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ബുക്കിങ്ങ് നടത്തിയ വിവാഹങ്ങള്‍ അനുവദിക്കും.

വെർച്ച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവർക്ക് ദർശനം നടത്താം. ഓൺലൈൻ മുഖേനയുള്ള വഴിപാടുകൾ മാത്രമാണ് അനുവദിക്കുക. ജില്ലാ ഭരണകൂടവുമായി ആലോചിച്ചാകും കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 12.46 ശതമാനമാണ് ഗുരുവായൂര്‍ നനഗരസഭയില്‍ ടി.പി.ആര്‍. 

സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ്. അതേസമയം, വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ഇന്നലെ സംസ്ഥാനത്തെത്തിയിട്ടുണ്ട്. 

വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കും സൗകര്യമില്ലാത്തവർക്കും വാക്സിൻ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ആശ വർക്കർമാരുടെ സഹായത്തോടെയാകും ക്യാമ്പയിൻ നടപ്പാക്കുക. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News