മാംസ വിൽപ്പന: നിയന്ത്രണങ്ങൾ കടുപ്പിച്ച് പാലക്കാട് കലക്ടറുടെ പുതിയ ഉത്തരവ്

മാംസ കടകളിൽ ആളുകൾ ഒന്നിച്ച് എത്താതിരിക്കാനാണ് നിയന്ത്രണമെന്ന് കലക്ടര്‍

Update: 2021-05-12 02:01 GMT
Advertising

പെരുന്നാളിനോട് അനുബന്ധിച്ച മാംസവിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പാലക്കാട് ജില്ലാ കലക്ടർ പുതിയ ഉത്തരവിറക്കി. കണ്ടെയ്മെന്റ് സോണിൽ മൃഗങ്ങളെ അറക്കുവാനോ വിൽപ്പന നടത്തുവാനോ പാടില്ല. മറ്റ് സ്ഥലങ്ങളിൽ മാംസ കടകളിൽ വിൽപ്പന പാടില്ല. വീടുകളിൽ മാംസം എത്തിച്ച് നൽകണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു

പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി ഇറക്കിയ ഉത്തരവിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. കണ്ടെയ്മെന്റ് സോണിൽ മൃഗങ്ങളെ അറുക്കുന്നത് നിരോധിച്ചു. മത്സ്യവിൽപ്പനയും പാടില്ല. മറ്റ് പ്രദേശങ്ങളിൽ മാംസ കടകളിൽ നിന്നും വിൽപ്പന പാടില്ല. ആവശ്യകാർക്ക് മാംസം വീടുകളിൽ എത്തിച്ച് നൽകണമെന്നാണ് നിർദേശം. ചെറിയ പെരുന്നാളിന് ബലി അറുക്കൽ ഇല്ലെന്നിരിക്കെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന വിമർശനം ഉയരുന്നുണ്ട്

പുതിയ ഉത്തരവ് പ്രകാരം 12, 13, 14 തിയ്യതികളിലാണ് നിയന്ത്രണം. ചിക്കൻ സ്റ്റാളുകൾക്ക് നിയന്ത്രണം ബാധകമല്ല. മാംസ കടകളിൽ ആളുകൾ ഒന്നിച്ച് എത്താതിരിക്കാനാണ് നിയന്ത്രണമെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാർ പെരുന്നാൾ പ്രമാണിച്ച് മാംസ വിൽപ്പന ശാലകൾക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News