സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; നിയന്ത്രണം കടുപ്പിച്ചു

ഡബ്ല്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗൺ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു

Update: 2021-08-29 00:51 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും രണ്ട് ലക്ഷം കടന്നു. കോവിഡ് വ്യാപനം തടയാൻ ഡബ്ല്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടായത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പുതിയ രോഗികൾ. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 2,04,896 ആയി. എല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണ്. 17.73 ആണ് കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടിപിആർ. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുകയാണ് സർക്കാർ. ഡബ്ലുഐപിആർ 7ന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നേരത്ത എട്ടിന് മുകളിലായിരുന്നു നിയന്ത്രണങ്ങൾ.

നിലവിലെ സ്ഥിതിവിലയിരുത്താൻ എല്ലാ മെഡിക്കല്‍ കോളജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സെപ്തംബര്‍ ഒന്നിന് യോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാർക്ക് ജില്ലകളുടെ ചുമതല നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു.

ഇന്ന് സമ്പൂര്‍ണ ലോക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കോവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതി. ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവർക്ക് പൊലീസിന്‍റെ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News