വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; കോട്ടയം തിരുനക്കര മൈതാനിയിൽ എത്തുക അർധരാത്രിയോടെ
പ്രിയനേതാവിനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് വഴിയരികിൽ കാത്തുനിൽക്കുന്നത്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര തുടരുന്നു. വിലാപയാത്ര അൽപ്പസമയത്തിനകം കൊട്ടാരക്കരയിലെത്തും. പ്രിയനേതാവിനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് വഴിയരികിൽ കാത്തുനിൽക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര ജില്ല പിന്നിടാൻ മാത്രം ഏഴര മണിക്കൂറാണ് എടുത്തത്. കോട്ടയം തിരുനക്കര മൈതാനിയിൽ വിലാപയാത്ര എത്താൻ അർധരാത്രിയായേക്കും.
വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാന്‍ കഴിയുന്നത്. തിരുവനന്തപുരം ജില്ല കടക്കാന്‍ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകന്‍ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.
Watch Video Report