വാളയാർ കേസ്: 'അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നു'; പരാതിയുമായി പെൺകുട്ടികളുടെ അമ്മ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞെന്നും വിമർശനം.

Update: 2023-09-24 05:39 GMT
Editor : abs | By : Web Desk
Advertising

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞെന്നും വിമർശനം. 

''കേസിലെ സർക്കാർ, സിബിഐ നിലപാടുകൾ നിരാശാജനകമാണ്. ഞങ്ങളുടെ വക്കീലായി രാജേഷ് എം മേനോനെ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി. അദ്ദേഹത്തെ താരമെന്ന് സർക്കാർ പറയുകയും ചെയ്തു. പക്ഷേ വക്കീലായി സിബിഐക്ക് അദ്ദേഹത്തെ വേണ്ടെന്ന നിലപാടാണ്''. വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നിലവിൽ അന്വേഷണ സംഘത്തിന് ഒപ്പം എത്തുന്ന വ്യക്തി കൃത്യതയോടെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് പറഞ്ഞ് നൽകാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും പെൺകുട്ടികളുടെ അമ്മ ചൂണ്ടികാട്ടി.

കേസിലെ നിജസ്ഥിതി പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ മാറ്റി നിർത്താനുള്ള ചരടുവലികൾ നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News