ചികിത്സക്കിടെ സിനിമാ ഷൂട്ടിങ്; അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി

ഫഹദ് ഫാസിൽ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് രോഗികളെ ചികിത്സിക്കുന്നതിനിടെ നടന്നത്

Update: 2024-06-28 08:16 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണമെന്ന് പരാതി. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നുവെന്നും രജിസ്‌ട്രേഷൻ കൗണ്ടർ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്. 

ആരാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നിർമിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അത്യാഹിത വിഭാഗത്തിൽ രാത്രി നടന്നത്. സജിൻ ഗോപു, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News