എംപോക്‌സ്; മലപ്പുറത്ത് കൂടുതല്‍ ജാഗ്രത, 23 പേർ നിരീക്ഷണത്തിൽ

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Update: 2024-09-19 02:36 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മലപ്പുറം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ. ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങളും ജാ​ഗ്രതയും കടുപ്പിച്ചിരിക്കയാണ്. പ്രതിരോധ പ്രവർത്തനവും സാഹചര്യങ്ങളും വിലയിരുത്താൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി യോ​ഗം ചേരും.

യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനായ എടവണ്ണ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചികിത്സയും ഐസൊലേഷൻ സൗകര്യവുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News