'മുജാഹിദ് സമ്മേളനം ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കി ': സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി
'ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനം'
കോഴിക്കോട്: സമസ്ത ആദർശ സമ്മേളനത്തിൽ കേരള നദ്‍വത്തുൽ മുജാഹിദീനെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കുകയാണ് മുജാഹിദ് സമ്മേളനം ചെയ്തത്. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനം. ബാബരി മസ്ജിദ് കേസിലെ വിധി മുസ്‍ലിം സമുദായത്തിന് നേരെയുള്ള കടന്നാക്രമണം ആയിരുന്നു. പക്ഷേ ആ വിധിയെ സംബന്ധിച്ചിടത്തോളം ആള്‍ ഇന്ത്യാ അഹ്‍ലേ ഹദീസിന്‍റെ പ്രസിഡന്‍റും കേരള നദ്‍വത്തുല്‍ മുജാഹിദീന്‍റെ റോള്‍ മോഡലുമായ മൗലാനാ അസ്ഹറലി ഇമാം പറഞ്ഞത് ആ വിധി സ്വാഗതാര്‍ഹമാണെന്നും അന്തസ്സുള്ള വിധിയാണെന്നുമായിരുന്നു. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടിയെന്നും നാസർ ഫൈസി ചോദിച്ചു. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആദർശ സമ്മേളനം നടക്കുന്നത്.