മുല്ലപ്പെരിയാർ കേസ്: വക്കീൽ ഫീസിനത്തിൽ സർക്കാരിന് ചെലവായത് ആറ് കോടിയിലധികം രൂപ
ഹരീഷ് എൻ സാൽവെക്കാണ് ഏറ്റവും ഉയർന്ന തുക ഫീസായി നൽകിയത്
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ വക്കീൽ ഫീസിനത്തിൽ സംസ്ഥാന സർക്കാരിന് ചെലവായത് ആറ് കോടിയിലധികം രൂപ. 2009 മുതൽ പത്ത് അഭിഭാഷകരാണ് കേരളത്തിനായി സുപ്രീം കോടതിയിൽ ഹാജരായത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിനായി ഹാജരായ വക്കീലൻമാർക്ക് നൽകിയ തുക സംബന്ധിച്ച് വിവരാവകാശ അപേക്ഷയിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ മറുപടി.
2009 മുതൽ 2021 ആഗസ്റ്റ് വരെ പത്തു അഭിഭാഷകരാണ് സുപ്രീം കോടിതിയിൽ ഹാജരായത്. 6,34,39,549 രൂപ ഇവർക്കായി ചെലവഴിച്ചു. 5,03,08,253 രൂപ വക്കീൽ ഫീസിനത്തിൽ മാത്രം നൽകി. ഹരീഷ്. എൻ സാൽവേ, മോഹൻ വി കട്ടാർക്കി, ജയദീപ് ഗുപ്ത ഉൾപ്പെടെയുള്ളവരാണ് കേസിൽ കേരളത്തിനായി ഹാജരായത്.
ഹരീഷ് എൻ സാൽവെക്കാണ് ഉയർന്ന തുക ഫീസായി നൽകിയത്. ഒരു കോടി എൺപതിരണ്ട് ലക്ഷത്തി ഏഴുപത്തിയൊന്നായിരത്തി മുന്നൂറ്റിയമ്പത് രൂപ. മോഹൻ വി കട്ടാർക്കിക്ക് ഒരു കോടിയിലധികം രൂപ ഫീസായി നൽകി. വക്കീൽ ഫീസിനത്തിലുള്ള മുഴുവൻ തുകയും നൽകിയതായും വിവരാവകാശത്തിൽ പറയുന്നു.