മുല്ലപ്പെരിയാർ ഡാം: പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

Update: 2022-01-28 01:21 GMT
Advertising

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ. ഇതിനുള്ള സമയമായെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി അണകെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റീപ്പോർട്ടിൽ ഉണ്ട്.

മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതി അന്തിമ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്.

2010 - 2012 കാലയളവിലാണ് ഇതിന് മുമ്പ് അണക്കെട്ടിന്റെ സുരക്ഷ ശാസ്ത്രീയമായി പരിശോധിച്ചത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജെൻസികളും, വിദഗ്ദ്ധരും അന്നത്തെ പരിശോധനയിൽ പങ്കെടുത്തിരുന്നു. അണകെട്ട് സുരക്ഷിതമാണെന്ന് അന്ന് കണ്ടെത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിന് ശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കുമ്പോൾ നടത്തിയ പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. അണക്കെട്ട്

ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി കേരളം നൽകുന്നില്ലെന്നും തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതമാണ് റിപോർട്ട് നൽകിയത്

Full View

News Summary : Mullaperiyar Dam: Central Water Commission wants new inspection

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News