മുല്ലപ്പെരിയാറിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാറില്‍ ജലനിരപ്പ് കൂടി, അഞ്ചു വീടുകളില്‍ വെള്ളം കയറി
വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് പെരിയാർ തീരവാസികള്‍ ആരോപിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. അഞ്ച് വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് പെരിയാർ തീരവാസികള്‍ ആരോപിച്ചു.
142 അടിയില്‍ ജലമെത്തിയതോയാണ് മുല്ലപ്പെരിയാറില്‍ നിന്ന് അധികം ജലമൊഴുക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. ഘട്ടം ഘട്ടമായി 9 ഷട്ടറുകള്‍ ഉയർത്തി. സെക്കന്‍റില്‍ പുറത്തേക്കൊഴുക്കിയത് 5691.16 ഘനയടി വെള്ളം. ഇതോടെ പെരിയാർ നദിയില്‍ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു. വണ്ടിപ്പെരിയാർ മഞ്ചുമലയില്‍ വീടുകളില്‍ വെള്ളം കയറി. വെള്ളം പൊങ്ങിയ ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് തീരവാസികള്‍ കുറ്റപ്പെടുത്തി. മുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ലെന്നായിരുന്നു കലക്ടറുടെ വിശദീകരണം. മൈക്ക് അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെ കൃത്യമായി നല്‍കിയതാണെന്നും കലക്ടർ പറഞ്ഞു.