ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികളെത്തിയ കാറിന്റെ ചിത്രം പുറത്ത്

കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Update: 2021-11-18 15:56 GMT
Editor : abs | By : Web Desk
Advertising

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച കാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മാരുതി 800 കാറിന്റെ ഫോട്ടോയാണ് പുറത്ത് വിട്ടത്. കാറിന്റെ ഗ്ലാസുകളില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലാണ്. സിസിടിവി ക്യാമറകളിലാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ പതിഞ്ഞത്. 

കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. 

കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പാലക്കാട് എസ്.പി ആർ വിശ്വനാഥ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പാലക്കാട് ഡിവൈഎസ്പി ഹരിദാസ് , ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യ , ആറ് സി .ഐമാർ ഉൾപെടെ 34 അംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഉത്തരമേഖല എഡിജിപി വിജയ് സാഖറേയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News