മുസ്‍ലിം ലീഗ് ഭാരവാഹി യോഗം ഇന്ന്; കെ. സുധാകരന്റെ പ്രസ്താവന ചർച്ചയാകും

കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ ലീഗ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്തതായാണ് സൂചന

Update: 2022-11-16 02:15 GMT
Advertising

മലപ്പുറം: കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാനൊരുങ്ങി മുസ്‍ലിം ലീഗ്. ഇന്ന് മലപ്പുറത്ത് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ വിഷയം ചർച്ചയാകും. പ്രസ്താവനയെ വിമർശിച്ച് ലീഗ് നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് നേതൃയോഗത്തിലും വിഷയം ചർച്ച ചെയ്യുന്നത്.

കെപിസിസി പ്രസിഡൻറിൻറെ തുടർച്ചയായ ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം അസ്വസ്ഥരാണ്. അതൃപ്തി നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നതിനിടെ മുന്നണി നേതൃത്വം വഹിക്കുന്ന പാർട്ടി അധ്യക്ഷൻറെ പ്രസ്താവന മെമ്പർഷിപ്പിനെയും ബാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. തുടർന്നാണ് ലീഗ് നേതാക്കൾ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. ഇതിനിടെ കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ ലീഗ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്തതായാണ് സൂചന.

തുടർന്ന് ഇനി പരസ്യ പ്രതികരണം വേണ്ടെന്നും ലീഗ് നേതൃതലത്തിൽ ആലോചനയുണ്ട്. പരസ്യപ്രതികരണം ഇനിയുമുണ്ടായാൽ അത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പരസ്യ പ്രതികരണമൊഴിവാക്കാൻ ലീഗ് നേതൃതല ആലോചന. അതേ സമയം യുഡിഎഫി ൽ കൂടിയാലോചനയില്ലാതെയാണ് യുഡിഎഫിൻറേതായി നിലപാടുകളും, തീരുമാനങ്ങളും കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കുന്നതെന്ന വിമർശനവും ലീഗ് നേതാക്കൾക്കുണ്ട്. ഈ വിഷയമുൾപ്പെടെയുള്ളവ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തൽ പ്രധാന അജണ്ടയായി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News