ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം

പൗരത്വഭേദഗതി നിയമവരുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

Update: 2021-06-18 11:06 GMT
Advertising

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെതിരെ മുസ്‌ലിം ലീഗ് പ്ലെക്കാര്‍ഡ് പിടിച്ച് പ്രതിഷേധിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്ലെക്കാര്‍ഡ് പിടിച്ച് പ്രതിഷേധിക്കും.

രോഗങ്ങളും മറ്റു പ്രതിസന്ധികളും ഉണ്ടാവുമ്പോള്‍ നിയന്ത്രണം ഉണ്ടാവുന്നത് മനസ്സിലാക്കാം. എന്നാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും ആരാധനാലയങ്ങള്‍ മാത്രം തുറക്കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ബാറുകള്‍ വരെ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമവരുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോടതിയുടെ സമീപനങ്ങളില്‍ മാറ്റം വന്നു. പോസിറ്റീവാണ് ഇപ്പോള്‍ കാര്യങ്ങള്‍. ലക്ഷദ്വീപ് വിഷയം ലീഗ് എം.പിമാര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News