മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘർഷം; എംഎസ്എഫ് നേതാവിന് മർദനമേറ്റു
ഹരിത വിഷയത്തിൽ സംസ്ഥാന ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് സെപ്റ്റംബറിലാണ് ഷൈജലിനെതിരെ നടപടിയെടുത്തത്. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കിയിരുന്നു.
മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘർഷം. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മർദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാ ഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസക്കും മർദനമേറ്റു. പരിക്കേറ്റ ഷൈജൽ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് യഹ്‌യാ ഖാൻ പ്രതികരിച്ചു. ഹരിത വിഷയത്തിൽ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഘർഷങ്ങളിൽ കലാശിച്ചത്.
ഹരിത വിഷയത്തിൽ സംസ്ഥാന ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് സെപ്റ്റംബറിലാണ് ഷൈജലിനെതിരെ നടപടിയെടുത്തത്. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കിയിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളിൽ ഒരാളായിരുന്നു ഷൈജൽ.