മുസ്‍ലിം സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നു, ചരിത്രം നോക്കൂ - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്... സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം...'; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

Update: 2022-02-11 05:07 GMT
Advertising

ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരണം. ചരിത്രം പരിശോധിക്കുമ്പോള്‍ മു‍സ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം.. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിക്കും. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക. എന്നാല്‍ പുതിയ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നുമാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകി.

ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച ഗവര്‍ണര്‍ ലോകായുക്ത സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻറെ മറുപടി. മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ ആണ് നിറവേറ്റിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും തന്‍റെ അഭിപ്രായത്തിൽ മാറ്റം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഗവര്‍ണറെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്നാണ് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.

ഒരുപക്ഷേ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാൽ സർക്കാരിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കിൽ നിയമസഭ സമ്മേളനത്തിൽ ബിൽ ആയി കൊണ്ടുവരാനായിരുന്നു സർക്കാർ തീരുമാനം. ലോകായുക്ത ഓർഡിനൻസിൽ പരസ്യ എതിർപ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങൾ ബോധ്യപ്പെടുത്തുി. ഇന്നലെ ആരംഭിച്ച സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ലോകായുക്ത നിയമഭേദഗതിയെ അനുകൂലിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്.

നേരത്തെ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News