പനയംപാടത്ത് റോഡിന്‍റെ അപാകത പരിഹരിക്കാത്തതിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് പ്രതിഷേധം
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണ്.
Update: 2024-12-14 06:18 GMT
പാലക്കാട്: പാലക്കാട് പനയംപാടത്തെ റോഡിന്‍റെ അപാകത പരിഹരിക്കാത്തതിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് പ്രതിഷേധം. കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണ്. കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരവും ഉടനുണ്ടാകും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അൽപസമയത്തിനകം അപകടസ്ഥലം സന്ദർശിക്കും.
Updating...