'ആന്റണി ആവർത്തിച്ചത് കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട്'- എം.വി ഗോവിന്ദൻ

'ആർഎസ്എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ല, കോൺഗ്രസിന്റേത് വർഗീയ പ്രീണനം'

Update: 2022-12-30 15:37 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവർത്തിക്കുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്റേത് വർഗീയ പ്രീണനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വ സമീപനമെന്ന് പറയുന്നത് തെറ്റാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ എ.കെ ആന്റണി പറഞ്ഞത്. .

അതേസമയം എ.കെ ആന്റണിയെ പ്രസ്താവാനയെ പിന്തുണച്ച് കെ.പിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ലെന്നും സുധാകരൻ പറഞ്ഞു.

'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'', ഇതായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News