ബാർ കോഴ ആരോപണം തളളി സി.പി.എം; സർക്കാരിന്റെ എക്സൈസ് നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം: ബാർ കോഴ ആരോപണം തളളി സി.പി.എം. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇത്തരം വ്യാപക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ബാര്‍ ലൈസന്‍സ് ഫീസില്‍ 12 ലക്ഷം ത്തിന്റെ വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാരാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചരണം കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവരുന്നത് മദ്യത്തിൽ മുക്കുകയാണ് എന്ന പ്രചാരണം. എന്നാൽ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്ന മദ്യ ഉപഭോഗം ഇപ്പോൾ ഇല്ല. യുഡിഎഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ ലൈസൻസ് ഫീസ് സർക്കാർ കൂട്ടുകയാണ് ചെയ്തത്. ജനങ്ങളുടെ താല്പര്യമാണ് എൽഡിഎഫ് ഗവണ്മെന്റ് സംരക്ഷിക്കുകയാണ് അല്ലാതെ സമ്പന്നന്മാരുടെ താല്പര്യം അല്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.