എം.വി ഗോവിന്ദൻ സിപിഎം പി.ബി അംഗം
അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരമായാണ് എം.വി ഗോവിന്ദൻ പോളിറ്റ്ബ്യൂറോയിലെത്തുന്നത്.
ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു. പോളിറ്റ്ബ്യൂറോ യോഗത്തിൽ സീതാറാം യെച്ചൂരിയാണ് എം.വി ഗോവിന്ദന്റെ പേര് നിർദേശിച്ചത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരമായാണ് എം.വി ഗോവിന്ദൻ പോളിറ്റ്ബ്യൂറോയിലെത്തുന്നത്.
ഗവർണർ സർക്കാർ പോരിൽ മറ്റുപാർട്ടികളുമായി ചർച്ച നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെതിരെ ഗവർണർറെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുത്തതിലൂടെ വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി സെക്രട്ടറി എന്ന നിലയിലും പോളിറ്റ്ബ്യൂറോ അംഗം എന്ന നിലയിലും ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കും. സിപിഎം പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു എന്നത് അഭിമാനാർഹമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.