ടി.പി വധക്കേസില്‍ പി മോഹനൻ അടക്കമുള്ള നേതാക്കളെ വേട്ടയാടാൻ ശ്രമം നടന്നു-എം.വി ഗോവിന്ദന്‍

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുകയാണെന്നും ടി.പി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

Update: 2024-02-19 07:08 GMT
Editor : Shaheer | By : Web Desk

എം.വി ഗോവിന്ദന്‍

Advertising

ആലപ്പുഴ: ടി.പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊലപാതകത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് പി. മോഹനനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അതു കേരളം മറന്നിട്ടില്ല. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുകയാണ്. വലിയ നിയമയുദ്ധമാണ് കേസില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിലടച്ചത് പകവീട്ടലിന്‍റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു. പാർട്ടിക്ക് പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണ്. നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്. അല്ലങ്കിൽ ആ കേസ് ശരിയായ രീതിയിൽ നടന്നുപോകുമായിരുന്നു. യുഡിഎഫ് ആണ് ടി.പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

Summary: ''There were attempts to witch-hunt CPM leaders including P Mohanan in TP murder case'': Alleges MV Govindan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News