"പരമാവധി എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകും"- പ്രതികരിച്ച് എം.വി ഗോവിന്ദൻ

"കൊടിയേരിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകണമെന്നതാണ് പാർട്ടിയുടെ തീരുമാനം"

Update: 2022-08-28 08:23 GMT
Advertising

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് സ്വയംഭരണ എക്‌സൈസ് മന്ത്രിയും മുതിർന്ന നേതാവുമായ എം.വി ഗോവിന്ദൻ.പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിറവേറ്റുകയാണെന്നും  പരമാവധി എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Full View

"മറ്റ് കാര്യങ്ങളെപ്പറ്റി പിന്നീട് തീരുമാനിക്കും. കൊടിയേരിയുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. കൊടിയേരിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകണമെന്നതാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ പ്രവർത്തിച്ച് വരികയാണ്. പരമാവധി എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കും.മന്ത്രിസഭാ പുനസംഘടനയുടെ കാര്യവും മറ്റും പാർട്ടി തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും". അദ്ദേഹം പറഞ്ഞു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News