'പിടിവീഴും';വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ഹെഡ്‌ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകാശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതിന്റെ സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

Update: 2022-04-02 14:42 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.ഏപ്രിൽ 4 മുതൽ 13 വരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തുക. ഓപ്പറേഷൻ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യൽ ഡ്രൈവ് നടത്തുക.

ഹെഡ്‌ലൈറ്റുകളിൽ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബ്,ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും.

ഹെഡ്‌ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകാശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതിന്റെ സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News