എൻ.എസ്.എസിന്റെ നാമജപഘോഷയാത്ര: കേസ് പിൻവലിക്കാൻ നീക്കം തുടങ്ങി സർക്കാർ

തിരുവനന്തപുരത്ത് നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

Update: 2023-08-16 02:09 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: എൻ.എസ്.എസിന്റെ നാമജപഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം തുടങ്ങി പൊലീസ്. സർക്കാർ നിർദേശത്തെത്തുടർന്നാണ് നീക്കം. നിയമസാധുത പരിശോധിച്ചു. തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് ആലോചനയിൽ. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. 

തിരുവനന്തപുരത്ത് നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നാലാഴ്ചത്തേക്കാണ് തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാനുള്ള പോലീസിന്റെ നീക്കം. 

അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സമാനമായ കേസിൽ സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അടക്കമുള്ളവർക്കെതിരെ കേസ് നിലനിൽക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News