'സബിയ സഹദ്': ട്രാൻസ് ദമ്പതികളായ സഹദിന്റെയും സിയയുടെയും കുഞ്ഞിന് പേരിട്ടു
കോഴിക്കോട് തൊണ്ടയാട് എജിപി ഗാർഡനിൽ വെച്ചായിരുന്നു പേരിടൽ ചടങ്ങ്
Update: 2023-03-09 10:30 GMT
കോഴിക്കോട്: ട്രാൻസ് ദമ്പതികളായ സഹദിന്റെയും സിയയുടെയും കുഞ്ഞിന് പേരിട്ടു. സബിയ സഹദ് എന്നാണ് കുഞ്ഞിന്റെ പേര്. കോഴിക്കോട് തൊണ്ടയാട് എജിപി ഗാർഡനിൽ വെച്ചായിരുന്നു പേരിടൽ ചടങ്ങ്. കുഞ്ഞിനെ കാണാനും ആശസംകൾ അറിയിക്കാനുമായി നിരവധി പേരാണ് എത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫെബ്രുവരി എട്ടിനാണ് സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജൻഡർ മാതാപിതാക്കളാണ് സിയയും സഹദും. സിയ മലപ്പുറം സ്വദേശിയും സഹദ് തിരുവനന്തപുരം സ്വദേശിയുമാണ്. കോഴിക്കോട് ഉമ്മളത്തൂരിലാണ് ഇരുവരും ഒരുമിച്ചു താമസിക്കുന്നത്. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടെന്റുമാണ്.