1921 ന്റെ ജ്വലിക്കുന്ന ഓർമ; കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം

ആലി മുസ് ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവർക്കൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ചവരാണ് കുമരംപുത്തൂർ സീതിക്കോയ തങ്ങളും.

Update: 2021-11-05 09:43 GMT
Editor : abs | By : Web Desk
Advertising

കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം. 1921ലെ സ്വാതന്ത്ര സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പള്ളിക്കുന്നിലെ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ പേര് കവാടത്തിന് നൽകാൻ ഭരണ സമിതി യോഗം തീരുമാനിച്ചു.

സമരപോരാളികളെ ഓർമ്മപ്പെടുത്തുന്നതിനും പുതുതലമുറയക്ക് ചരിത്രത്തിൽ ഇടം നേടിയ പ്രദേശത്തുകാരെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ നാമധേയത്തിൽ സ്മാരക കവാടം നിർമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ ലക്ഷ്മിക്കുട്ടി പറഞ്ഞു.

ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്, എംപി നാരായണ മേനോൻ എന്നിവർക്കൊപ്പം നിന്ന് പടനയിച്ചവരാണ് കുമരംപുത്തൂർ സീതിക്കോയ തങ്ങളും. ഇവർ മലബാർ മേഖലയിലെ നാല് ഭാഗങ്ങളിലായി ബ്രിട്ടീഷുകാർക്കെതിരായുളള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News