ഗുരുദർശനം ഗസ്സയില്‍ എത്തിയിരുന്നെങ്കിൽ അവിടെ ചോരപ്പുഴ ഒഴുകില്ലായിരുന്നു-മുഖ്യമന്ത്രി

''യേശുവിന്‍റെ ജന്മനാടായ ബെത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ഉണ്ടായിരുന്നില്ല. ഉണ്ണിയേശു കിടക്കേണ്ടയിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടത്.''

Update: 2023-12-30 08:09 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ഗസ്സയില്‍ എത്തിയിരുന്നെങ്കിൽ അവിടെ ചോരപ്പുഴ ഒഴുകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 91-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുവിന്‍റെ ജന്മനാടായ ബെത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ഉണ്ടായിരുന്നില്ല. ഉണ്ണിയേശു കിടക്കേണ്ടയിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടത്. മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ വരെ പിടഞ്ഞുവീണു മരിക്കുന്നു. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങിമരിക്കുന്നു. ആഘോഷമില്ലാത്ത ക്രിസ്മസ് ഇതാദ്യമായാകാം. ഗുരു സന്ദേശത്തിന്‍റെ വെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഒരു ജനതയെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.

ദൈവദശക ശ്ലോകം കേരളത്തിൻറെ ഔദ്യോഗിക ഗാനമായി അംഗീകരിക്കണമെന്ന് ശ്രീനാരായണ ധർമ്മം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി അഭ്യർത്ഥിച്ചു. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ശ്രീനാരായണ ഗുരുവിനെ കേരളത്തിൻറെ ഗുരുവായി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ട് ആവശ്യങ്ങൾ ശ്രീനാരായണ ധർമ്മസംഘം മുഖ്യമന്ത്രിയുടെ മുന്നിൽ വെച്ചു.

Full View

ഇന്ന് ആരംഭിച്ച തീർത്ഥാടന മഹാമഹം ജനുവരി ഒന്നിന് സമാപിക്കും. നാളെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും.

Summary: If Narayana Guru ideals had reached Gaza, there would not have been a river of blood: Kerala CM Pinarayi Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News