ചെറുപ്പുളശ്ശേരിയില്‍ രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി
800 പാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. അടുത്ത കാലത്ത് ജില്ലയിൽ നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്
Update: 2023-02-26 04:56 GMT
പാലക്കാട്: ചെറുപ്പുളശ്ശേരിയിൽ രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. 800 പാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. അടുത്ത കാലത്ത് ജില്ലയിൽ നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. വാഹനപരിശോധനക്കിടെയാണ് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.
മാവുകണ്ടികടവിലായിരുന്നു പരിശോധന. ചരക്കുലോറിയിൽ കടത്താൻ ശ്രമിക്കവേയാണ് സംഘം പിടിയിലായത്. കരുവാരക്കുണ്ട് സ്വദേശി ഹാരിസ്, മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഹനീസ് എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആർക്കുവേണ്ടിയാണ് ലഹരിവസ്തുക്കൾ കൊണ്ടുപോയതെന്ന കാര്യം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.