കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 43 കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവം; ഡി.ആർ.ഐ അന്വേഷണം ഊർജിതമാക്കി

നിലവിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്കുമാർ കാരിയർ മാത്രമാണ്

Update: 2023-08-31 10:42 GMT
Advertising

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 43 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതിൽ ഡി.ആർ.ഐ അന്വേഷണം ഊർജിതമാക്കി. നിലവിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്കുമാർ കാരിയർ മാത്രമാണ്. ബോംബെയിലേക്കുള്ള കൊക്കയിനും ഹെറോയിനുമാണ് ഇയാൾ കരിപ്പൂരിലെത്തിച്ചതെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ലോബിയിലെ ഒരു കണ്ണി മാത്രമാണ് റിമാന്റിൽ കഴിയുന്ന രാജീവ്കുമാർ. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഗോവയിലെ മയക്കുമരുന്ന് സംഘത്തിലുള്ളവരാണ് രാജീവ് കുമാറിന് കൊക്കയിനും ഹെറോയിനും കൊണ്ടുവരാൻ നിർദേശം നൽകിയത്. നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തു.

കെനിയയിലെ നെയ്റോബിൽ നിന്നും മയക്കുമരുന്ന് മുംബൈയിലെത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഓണക്കാലമായതിനാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. പരിശോധന കൂടാതെ വിമാനത്താവളത്തിന് പുറത്ത്കടക്കാമെന്നാണ് പ്രതീക്ഷിച്ചത്.

പിന്നീട് ട്രയിൽ മാർഗം മുബൈയിൽ ലഹരി വസ്തുക്കൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതിന് മുമ്പ് തന്നെ കാരിയറായ രാജീവ് കുമാർ പിടിയിലായി. രാജീവ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണം സംഘം പ്രതീക്ഷിക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News