അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്

Update: 2023-03-13 05:39 GMT
Advertising

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വരംഗപാടി ഊരിലെ സുധ, നാരയാണസ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുഞ്ഞിന്‍റെ അമ്മയായ സുധ അരിവാൾ രോഗിയായിരുന്നു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News