കെഎസ്ആർടിസിയിൽ പുതിയ വിവാദം; കെ- സ്വിഫ്റ്റ് ജനറൽ മാനേജർക്ക് ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതല

കെ- സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്

Update: 2021-11-18 10:51 GMT
Editor : abs | By : Web Desk
Advertising

കെഎസ്ആർടിസിയിൽ വീണ്ടും വിവാദം. കെ- സ്വിഫ്റ്റ് ജനറൽ മാനേജർക്ക് കെ.എസ്.ആർ.ടി.സി ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകി. കെ.വി രാജേന്ദ്രന് അധിക ചുമതല നൽകി കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. കെ- സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.

കെഎസ്ആർടിസിക്ക് കീഴിൽ ഒരു സ്വതന്ത്ര്യ കമ്പനി എന്ന നിലയിലാണ് കെ- സ്വിഫ്റ്റ് തുടങ്ങിയത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും തൊഴിലാളികൾ കെ സ്വിഫ്റ്റിനെതിരെ നിലപാടെടുത്തു. കെ- സ്വിഫ്റ്റ് ഉടൻ ആരംഭിക്കരുതെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News