സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് പുതിയ ഭരണസമിതി: അംഗങ്ങളെ നിശ്ചയിച്ചു

ഏഴ് പേരുള്ള കൗൺസിലിൽ നാലു പേരുടെ പേരുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

Update: 2023-02-16 12:09 GMT
Advertising

കൊച്ചി: സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളെ നിശ്ചയിച്ചു. കെ.സി. ലേഖ,സി.കെ. വിനീത്, ഒളിംപ്യൻ കെ. എം ബിനു എന്നിവർ പുതിയ ഭരണ സമിതിയിൽ അംഗങ്ങളാകും. വൈസ് പ്രസിഡന്റിനെ പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.

ഏഴ് പേരുള്ള കൗൺസിലിൽ നാലു പേരുടെ പേരുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മേഴ്‌സിക്കുട്ടനെ നിർബന്ധിച്ച് രാജി വെപ്പിച്ചതിന് പിന്നാലെ ഷറഫലിയെ പ്രസിഡന്റായി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് അംഗങ്ങളുടെ വിവരങ്ങളും പുറത്തു വന്നിരിക്കുന്നത്. ഇനി മൂന്ന് പേരെ കൂടി തീരുമാനിക്കണം.

Full View

അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മേഴ്‌സിക്കുട്ടനോട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ കൗൺസിലിലെ മറ്റ് അംഗങ്ങളെയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കൗൺസിലിന്റെ രൂപീകരണം. ഏഴംഗ കൗൺസിൽ തന്നെയാണ് രൂപീകരിക്കുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News