മാവൂര്‍ ഗ്രാസിം കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍ വ്യവസായ സംരംഭം ഉടന്‍: എളമരം കരീം എം.പി

ഗ്രാസിം ഭൂമിയില്‍ വ്യവസായം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം എം.പി

Update: 2023-07-14 01:52 GMT
Advertising

കോഴിക്കോട്: മാവൂര്‍ ഗ്രാസിം കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍ വ്യവസായ സംരംഭം ഉടനുണ്ടാകുമെന്ന് എളമരം കരീം എം.പി. ഇതിനായി സംസ്ഥാന സ‍ര്‍ക്കാര്‍ കമ്പനി അധികൃതരുമായി ച‍ര്‍ച്ച നടത്തുന്നുണ്ടെന്നും എം.പി പറഞ്ഞു. ഗ്രാസിം ഭൂമിയില്‍ വ്യവസായം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം എം.പി.

ഗ്രാസിം കമ്പനിയുടെ കൈവശമുള്ള മാവൂരിലെ ഭൂമി സ‍ര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് സി.പി.എം വിശദീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഭൂമി ഏറ്റെടുക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഗ്രാസിം സമര സമിതിയുടെ നേതൃത്വത്തില്‍ സി.പി.എം ഇതര രാഷ്ട്രീയ പാ‌ര്‍ട്ടികള്‍ സംയുക്തമായി മാവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ യു.ഡി.എഫ് തെറ്റിദ്ധാരണ പരത്തുകയാണെന്നും യു.ഡി.എഫ് സ‌‍ര്‍ക്കാരുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സി.പി.എം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എളമരം കരീം എംപി പറഞ്ഞു.

കമ്പനി കൈവശമുള്ള ഭൂമിയില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സ‍ര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിനായി കമ്പനി അധികൃതരുമായി ച‍ര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എളമരം കരീം വിശദീകരിച്ചു. കമ്പനി പ്രവർത്തനം നിർത്തിയാൽ സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി സർക്കാരിന് തിരികെ കൈമാറണമെന്നാണ് ഗ്രാസിം കമ്പനിയുമായുള്ള കരാർ. ഈ കരാർ ലംഘിച്ചാണ് കമ്പനി പ്രവർത്തനം നിർത്തി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും 200 ഏക്കറിലധികം ഭൂമി കമ്പനി കൈവശപ്പെടുത്തിയിരിക്കുന്നത് എന്നാരോപിച്ചാണ് മാവൂരിലെ ഗ്രാസിം സമര സമിതി പ്രതിഷേധം ശക്തമാക്കിയത്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News