കാസർകോട് സ്‌കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

ശ്രീ വിഷ്ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

Update: 2024-07-15 06:31 GMT
Advertising

കാസർകോട്: കാസർകോട് പഞ്ചിക്കലിൽ സ്‌കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീ വിഷ്ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Full View

ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവശ്യപരിശോധനകൾക്ക് വിധേയയാക്കി. പ്രദേശത്ത് തന്നെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. പ്രസവിച്ചയുടൻ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News