അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സുപ്രീം കോടതിയില്‍
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
Update: 2021-07-30 10:21 GMT
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ കുറ്റാരോപിതനായ അലൻ ഷുഹൈബിനെതിരെ എൻ.ഐ.എ സുപ്രീംകോടതിയിൽ. അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ ഹരജി നൽകി. കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താഹ ഫസൽ നൽകിയ ഹരജിയോടൊപ്പം അലനെതിരായ ഹരജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് നവീൻ സിൻഹ, ആ൪ സുഭാഷ് റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. കേസ് അടുത്ത മാസം 24ലേക്ക് മാറ്റി.