ഒമിക്രോണ്‍ വ്യാപനം: കേരളത്തിലെ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍

രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം.

Update: 2021-12-30 00:50 GMT
Advertising

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ജനുവരി 2 വരെ തിയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്.

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് കർശന നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. പുതുവത്സര സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. പുതുവത്സര ദിനത്തിൽ രാത്രി 10 മണിക്ക് ശേഷം ആൾക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവയിൽ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ.

ദേവാലയങ്ങളിലും ആൾക്കൂട്ട പരിപാടികളൊന്നും രാത്രി 10 മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. അത് കർശനമായി പാലിക്കുന്നു എന്നു ഉറപ്പു വരുത്താനുള്ള നിർദേശവും പൊലീസിന് നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News