കനത്ത മഴ; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു
മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധനം
Update: 2024-05-28 13:29 GMT
ഇടുക്കി: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവ്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാനിരോധനം. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കും. മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.