വ്യാജ സർട്ടിഫിക്കറ്റ് വിവാദം: നിഖിൽ തോമസ് ഒളിവിൽ തന്നെ; അന്വേഷണത്തിന് പ്രത്യേക സംഘം

പ്രാദേശിക സി.പി.എം നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

Update: 2023-06-21 05:08 GMT
Editor : Lissy P | By : Web Desk

നിഖില്‍ തോമസ്

Advertising

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിനെ കണ്ടെത്താനാവാതെ പൊലീസ്. നിഖിലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കായംകുളം ഡി.വൈ.എസ് പിയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘംഇന്ന് കോളജിലെത്തി പരിശോധന നടത്തും.

അതേസമയം, നിഖിൽ തോമസ് പ്രതിയായ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. കായംകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്.

നിഖിലിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രാദേശിക സി.പി.എം നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം  ബി കെ നിയാസിനെയാണ് പൊലീസ് പുലർച്ചെ  അഞ്ചു മണിക്ക് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സർട്ടിഫിക്കേറ്റും പൊലീസ് പരിശോധിക്കും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News