ആദ്യം മരിച്ചയാൾക്കും നിപ; ആഗസ്റ്റ് 30ന് മരിച്ചയാളുടെ സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്
ഇതോടെ നിപ ബാധിച്ച് രണ്ടു പേർ മരിച്ചു
കോഴിക്കോട്: ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 മരിച്ച വ്യക്തിയുടെ സാമ്പിൾ പരിശോധനയാണ് പോസിറ്റീവായത്. നിപ വ്യപനത്തിന്റെ ഇൻഡക്‌സ് കേസാണിതെന്നാണ് വിലയിരുത്തുന്നത്. ആദ്യമായാണ് ഒരു ഇൻഡെക്‌സ് കേസ് കണ്ടെത്തുന്നത്. ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ ഇയാളുടെ തൊണ്ടയിൽ നിന്നുള്ള സ്രവമുണ്ടായിരുന്നു, ഇതാണ് പരിശേധനക്കയച്ചത്. ഇതോടെ ആറു പേർക്ക് നിപ സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു.
ഇന്നലെ അയച്ച സ്വകാര്യ ആശുപ്പത്രി ജീവനക്കാരുടെ 30 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ഇന്ന് നിപ സ്ഥിരീകരിച് ചെറുവണ്ണൂർ സ്വദേശിയുടെ റുട്ട് മാപ്പ് പ്രസിദ്ധീകരിക്കും. റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കുമ്പോൾ പൊതു സമുഹം ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇവിടങ്ങളിൽ വന്നിട്ടുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയോ അല്ലെങ്കിൽ നിപ കൺട്രോൾ റൂമുകളിൽ ഫോൺ വിളിച്ച് അറിയിക്കുകയോ ചെയ്യേണ്ടതാണ്.
ഇതുവരെ 100 സമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 6 പോസിറ്റിവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണുള്ളത്. 29 പേരാണ് മറ്റു ജില്ലകളിൽ സമ്പർക്കപട്ടികയിലുള്ളത്. മലപ്പുറം- 22 പേർ, കണ്ണൂർ മൂന്ന് പേർ വയനാട് ഒരാൾ, തൃശ്ശൂർ മൂന്ന് പേർ എന്നിങ്ങനെയാണ്.