നിപ പ്രതിരോധം; ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി

നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത് 257പേരാണ്.

Update: 2021-09-07 12:51 GMT
Advertising

സംസ്ഥാനത്ത് കോവിഡിനൊപ്പം നിപ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത് 257പേരാണ്. ഇതില്‍ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേർ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ സാമ്പിൾ ഇന്ന് പരിശോധിക്കുമെന്നും കൂടുതൽ ഫലം രാത്രി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രാത്രി കൊണ്ട് ചികിത്സ സൗകര്യം ഉണ്ടാക്കിയതായും എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

ആവശ്യമെങ്കിൽ നിപ മാനേജ്മെൻറ് പ്ലാൻ ജില്ലകൾ തയ്യാറാക്കണം. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ വലിയ ശ്രമം നടത്തുന്നുണ്ട്. വയനാട്ടില്‍ നാലും മലപ്പുറത്ത് എട്ടും കണ്ണൂരില്‍ മൂന്നുപേരും നിപ സമ്പർക്ക പട്ടികയിലുണ്ട്. എന്നാല്‍ ആർക്കും ഗുരുതര ലക്ഷണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News