'മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി'; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

ബിലീവേഴ്‌സ് സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത കെ.പി യോഹന്നാനിന്റെ സഹോദരൻ കൂടിയായ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ് ആണ് അറസ്റ്റിലായത്

Update: 2023-06-01 16:49 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ് ആണ് അറസ്റ്റിലായത്. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ മകൾക്ക് സീറ്റ് വാങ്ങിനൽകാമെന്ന് പറഞ്ഞ് കോട്ടയം പുതുപ്പള്ളി സ്വദേശിയിൽനിന്ന് 25 ലക്ഷം തട്ടിയെന്നാണ് കേസ്.

പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവാണ് പുന്നൂസ്. ബിലീവേഴ്‌സ് സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത കെ.പി യോഹന്നാനിന്റെ സഹോദരനാണ് കെ.പി പുന്നൂസ്. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Summary: Niranam Panchayat President KP Punnoose was arrested in the case of extorting lakhs by promising to give seats to MBBS.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News