പോക്സോ ഇരകള്‍ ചാടിപ്പോയ സംഭവം; കോട്ടയത്തെ നിര്‍ഭയ കേന്ദ്രം പൂട്ടി
കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് ഒമ്പത് പെൺകുട്ടികൾ ചാടിപ്പോയത്
Update: 2022-12-26 13:12 GMT
കോട്ടയം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി. പോക്സോ ഇരകളടക്കം ചാടിപ്പോയതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്‍റെ നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജി ഒ യെ കണ്ടെത്തും.
കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് ഒമ്പത് പെൺകുട്ടികൾ ചാടിപ്പോയത്. രാത്രിയിൽ നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെട്ട വിവരം പുലർച്ചെ അഞ്ചരക്കാണ് ജീവനക്കാർ അറിഞ്ഞത്. പിന്നീടി രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്ന് ഒമ്പത് പേരെയും കണ്ടെത്തുകയായിരുന്നു.