സംസ്ഥാനങ്ങളിലും നീതി ആയോഗ്: എതിർത്ത് കേരളം

2023 മാർച്ചോടെ ആസൂത്രണ ബോർഡുകൾക്ക് പകരം എല്ലാ സംസ്ഥാനങ്ങളിലും നീതി ആയോഗുകൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം

Update: 2022-09-13 15:46 GMT
Advertising

ന്യൂഡൽഹി: ആസൂത്രണ ബോർഡിന് പകരം സംസ്ഥാനങ്ങളിലും നീതി ആയോഗ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർത്ത് കേരളം. പ്ലാനിംഗ് ബോർഡ് പോലുള്ള സംവിധാനം ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

2023 മാർച്ചോടെ ആസൂത്രണ ബോർഡുകൾക്ക് പകരം എല്ലാ സംസ്ഥാനങ്ങളിലും നീതി ആയോഗുകൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗിന് രൂപം നൽകിയത്. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുമായി ടീം ഇന്ത്യ എന്നതാണ് പുതിയമാറ്റത്തിന് ന്യായീകരണമായി കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്.

Full View

കർണാടക,ഉത്തർ പ്രദേശ്, അസം, മധ്യപ്രദേശ്‌, എന്നീ സംസ്ഥാനങ്ങൾ നീതി ആയോഗ് മാതൃകയിലുള്ള സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഇതിനായുള്ള തയ്യാറെടുപ്പിലാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News