നിയമസഭാ സമ്മേളനം 27 മുതൽ

തൃക്കാക്കരയിൽ ഉജ്ജ്വല വിജയം നേടാനായതിന്റെ ഊർജവുമായാണ് പ്രതിപക്ഷം ഇത്തവണ സഭയിലെത്തുന്നത്. തുടർഭരണം കിട്ടിയതിന് ശേഷം സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണ് തൃക്കാക്കര ഫലം.

Update: 2022-06-09 02:43 GMT
Advertising

തിരുവനന്തപുരം: ബജറ്റ് സമ്പൂർണമായി പാസാക്കാൻ നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ വിളിച്ചുചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്തു. 23 ദിവസമാകും സമ്മേളനം ചേരുക. ബജറ്റ് വകുപ്പ് തിരിച്ച് ചർച്ച നടത്തി പാസാക്കും. ഇതിന് ശേഷം ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലുകളും പാസാക്കും. ധനാഭ്യർഥന ചർച്ചകൾ മാത്രം 13 ദിവസം നീളും. ബജറ്റ് അവതരിപ്പിച്ച ഘട്ടത്തിൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയുകയായിരുന്നു.

തൃക്കാക്കരയിൽ ഉജ്ജ്വല വിജയം നേടാനായതിന്റെ ഊർജവുമായാണ് പ്രതിപക്ഷം ഇത്തവണ സഭയിലെത്തുന്നത്. തുടർഭരണം കിട്ടിയതിന് ശേഷം സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണ് തൃക്കാക്കര ഫലം. മുഖ്യമന്ത്രിക്കും മുൻ മന്ത്രി കെ.ടി ജലീലിനുമെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പ്രതിപക്ഷം ചർച്ചയാക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News