ഞെളിയന്‍ പറമ്പിലെ മാലിന്യപ്രശ്നം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

മാലിന്യ പ്ലാന്‍റില്‍ നിന്നും മലിന ജലം പ്രദേശ വാസികളുടെ പറമ്പിലേക്കെത്തുന്നതാണ് പ്രധാന പ്രശ്നം. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്‍റെ ശ്രമം.

Update: 2021-06-08 02:57 GMT
Advertising

കോഴിക്കോട് ‍ഞെളിയം പറമ്പ് മാലിന്യ പ്ലാന്‍റ് മൂലമുള്ള മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. പ്ലാന്‍റ് പ്രവര്‍ത്തിക്കാത്തത് മൂലമുള്ള പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്‍റില്‍ നിന്നും മലിന ജലം പ്രദേശ വാസികളുടെ പറമ്പിലേക്കെത്തുന്നതാണ് പ്രധാന പ്രശ്നം. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്‍റെ ശ്രമം. കമ്മീഷന്‍റെ അടുത്ത സിറ്റിംഗില്‍ ഞെളിയന്‍ പറമ്പ് വിഷയം പരിഗണിക്കും.

ഞെളിയം പറമ്പ് മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്ഥലം സന്ദര്‍ശിച്ചത്.നാട്ടുകാരുടെ പരാതി കേട്ട അദ്ദേഹം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ആരാഞ്ഞു. പ്ലാന്‍റ് പ്രവര്‍ത്തിക്കാത്തത് മൂലം അനുഭവിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ നാട്ടുകാര്‍ അദ്ദേഹത്തെ ബോധിപ്പിച്ചു. തുടര്‍ന്നാണ് പ്രശ്നം അടിയന്തിരമായി പരിഹരിക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News