'മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ അറസ്റ്റ് വേണ്ട': പൊലീസിനെ താക്കീത് ചെയ്ത് ഹൈക്കോടതി
'അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ നിലവിലുണ്ടോ എന്നത് പരിശോധിക്കണം'
Update: 2023-05-23 15:28 GMT
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ പ്രതികളെ തിരക്കിട്ട് അറസ്റ്റ് ചെയ്യരുതെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ നിലവിലുണ്ടോ എന്നത് പരിശോധിക്കണം.ഇക്കാര്യം പ്രോസിക്യൂട്ടറോട് സ്ഥിരീകരിച്ച് മാത്രമേ അറസ്റ്റ് നടപടികളെടുക്കാവൂ.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകണമെന്ന് കോടതി നിർദേശിച്ചു.